seminar1a
ശ്രീനാരായണ സേവാസംഘം എറണാകുളം സഹോദര സൗധത്തിൽ സംഘടിപ്പിച്ച സംവരണവും സാമൂഹ്യനീതിയും എന്ന സെമിനാർ ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ആയിരക്കണക്കിന് വർഷങ്ങളായി ചരിത്രപരമായ കാരണങ്ങളാൽ പിന്തള്ളപ്പെട്ടു പോയ ജനവിഭാഗങ്ങൾക്ക് അധികാരത്തിൽ പങ്കാളിത്തം നൽകലാണ് സംവരണം ലക്ഷ്യമിടുന്നതെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ പറഞ്ഞു. സംവരണം ആരുടെയും ഔദാര്യമല്ല അവകാശപ്പെട്ടത് നിഷേധിച്ചിരുന്നത് തിരികെ നൽകലാണെന്നും അദ്ദേഹം പറഞ്ഞു. കെ.കെ വിശ്വനാഥൻ വക്കീലിന്റെ 27ാം ചരമ വാർഷികാചരണത്തോടനുബന്ധിച്ച് ശ്രീനാരായണ സേവാസംഘം എറണാകുളം സഹോദര സൗധത്തിൽ സംഘടിപ്പിച്ച സംവരണവും സാമൂഹ്യനീതിയും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രൊഫ. എം.കെ സാനു ഭദ്രദീപം കൊളുത്തി. മുൻ എം.പി തമ്പാൻ തോമസ്, കെ.കെ വിശ്വനാഥൻ വക്കീൽ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ പിന്നാക്ക സമുദായ കമ്മീഷൻ അംഗം വി.എ ജെറോം, സണ്ണി എം.കപിക്കാട്, പിന്നാക്ക വിഭാഗ വകുപ്പ് മുൻ ഡയറക്ടർ വി.ആർ ജോഷി, കെ.പി.എം.എഫ് ജനറൽ സെക്രട്ടറി സുനന്ദ രാജൻ എന്നിവർ സംവരണ സംബന്ധിയായ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. സംഘം പ്രസിഡന്റ് അഡ്വ.എൻ.ഡി പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി രാജൻ, ഡയറക്ടർ ബോർഡ് അംഗം പി.കെ സജീവ് എന്നിവർ പ്രസംഗിച്ചു.