കളമശ്ശേരി: കളമശ്ശേരി നഗരസഭയിലെ ഉണിച്ചിറയിൽ 32-ാം വാർഡിൽ ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമായി തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും സ്ഥാനാർത്ഥികൾ മാത്രമാണ് മത്സരിക്കുന്നത്. ബി.ജെ.പി തോൽവി മുന്നിൽ കണ്ട് ഉപതിരഞ്ഞെടുപ്പിൽ വിട്ടുന്നിൽക്കുകയാണ്. കോൺഗ്രസ് കൗൺസിലർ ആയിരുന്ന ടി.ആർ ബിജുവിന്റെ മരണത്ത തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് മരിച്ചു പോയ ടി.ആർ.ബിജുവിന്റെ സഹോദരൻ ടി ആർ വിനോദ് ആണ് വിനോദ് സജീവ കോൺഗ്രസ് പ്രവർത്തകൻ ആണ്. ചുമട്ട് തൊഴിലാളി ആയ എ കെ. സിബിൻ ആണ് എൽ ഡി എഫ് സ്ഥാനാർത്ഥി. സെപ്തംബർ മൂന്നിനാണ് ഉപതിരഞ്ഞെടുപ്പ്.