krishnankutty
തെക്കെ അടുവാശ്ശേരി ശാഖയിൽ പ്രസിഡന്റ് പി.വി. കൃഷ്ണൻകുട്ടി പതാകദിനത്തോടനുബന്ധിച്ച് സംസാരിക്കുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും ആലുവ അദ്വൈതാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 165 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി മഹോത്സവത്തിന്റെ ഭാഗമായി ആലുവ യൂണിയൻ പരിധിയിൽ 400 കേന്ദ്രങ്ങളിൽ പീതപാതക ഉയർന്നു.

ശാഖ ആസ്ഥാനങ്ങളിലും കുടുംബ യൂണിറ്റ് കേന്ദ്രങ്ങളിലും ഭവനങ്ങളിലും പ്രധാന കവലകളിലുമാണ് കൊടിതോരണങ്ങളാൽ അലംകൃതമായി പീതപതാകകൾ ഉയർത്തിയത്. യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് വി. സന്തോഷ് ബാബു പതാക ഉയർത്തി. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർ പി.പി. സനകൻ, കൗൺസിലർമാരായ കെ.കെ. മോഹനൻ, സജീവൻ ഇടച്ചിറ, കെ.സി. സ്മിജൻ, വനിത സംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി അനിത്ത് മുപ്പത്തടം, ലീല രവീന്ദ്രൻ, രശ്മി ദിനേശ്, സുനീഷ് പട്ടേരിപ്പുറം, അഖിൽ ഇടച്ചിറ, ഷാൻ അത്താണി, അരുൺ മുപ്പത്തടം, സി.പി. ബേബി, പി.എൻ. ദേവദാസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

എടയപ്പുറം ശാഖയിൽ

ആലുവ: ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖയിൽ ഒമ്പതിടത്ത് പീതപതാക ഉയർന്നു. പുറമെ എല്ലാ ശ്രീനാരായണീയ ഭവനങ്ങളിലും പതാക നാട്ടി. ശാഖാങ്കണത്തിൽ പ്രസിഡന്റ് സി.സി. അനീഷ്‌കുമാർ പതാക ഉയർത്തി. സെക്രട്ടറി സി.ഡി. സലീലൻ, ആഘോഷകമ്മിറ്റി കൺവീനർ സി.എസ്. അജിതൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഗുരുതേജസ് കുടുംബ യൂണിറ്റിൽ ടി.കെ. അച്യുതൻ, ഗുരുചൈതന്യയിൽ ശ്രീവിദ്യ ബൈജു, കുമാരനാശാൻ യൂണിറ്റിൽ പ്രീതി രാജു, ഗുരുജ്യോതിയിൽ കെ.എസ്. സുജേഷ്, വയൽവാരം യൂണിറ്റിൽ കെ.കെ. ചെല്ലപ്പൻ, ചെമ്പഴന്തി യൂണിറ്റിൽ ഷീബ സുനിൽ കളപ്പുരക്കൽ, ഗുരുദർശനയിൽ ബിന്ദു രഘുനാഥ്, ഗുരുഭാവനയിൽ വേണു മുഡൂർ എന്നിവർ പതാക ഉയർത്തി.

പട്ടേരിപ്പുറം ശാഖയിൽ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ സംസാരിച്ചു. തെക്കെ അടുവാശ്ശേരി ശാഖയിൽ ശാഖ പ്രസിഡന്റ് പി.വി. കൃഷ്ണൻകുട്ടി പതാക ഉയർത്തി. സെക്രട്ടറി ടി.എസ്. സിജുകുമാർ, യൂത്ത്മൂവ്‌മെന്റ് ആലുവ യുണിയൻ കൗൺസിലർ കെ.ജി. ജഗൽകുമാർ എന്നിവർ സംസാരിച്ചു.

തായിക്കാട്ടുകര ശാഖയിൽ പ്രസിഡന്റ് മനോഹരൻ തറയിൽ പതാക ഉയർത്തി. സെക്രട്ടറി ശശി തൂമ്പായിൽ, വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, യൂണിയൻ കമ്മിറ്റിയംഗം സി.പി. ബേബി, വനിത സംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

നോർത്ത് മുപ്പത്തടം ശാഖാങ്കണത്തിൽ പ്രസിഡന്റ് കെ.എൻ. പത്മനാഭനും മില്ലുപടി കവലയിൽ സെക്രട്ടറി എം.കെ. സുഭാഷണനും പതാക ഉയർത്തി. ആലുവ ടൗൺ ശാഖയിൽ പ്രസിഡന്റ് കെ.പി. രാജീവൻ പതാക ഉയർത്തി. സെക്രട്ടറി പി.കെ. ജയൻ, വൈസ് പ്രസിഡന്റ് വി.കെ. കമലാസനൻ, യൂണിയൻ കമ്മിറ്റിയംഗം പി.കെ. ദേവദാസ് എന്നിവർ സംസാരിച്ചു. ചൂർണിക്കര ശാഖയിൽ പ്രസിഡന്റ് അനീഷ് കുമാർ പതാക ഉയർത്തി. സെക്രട്ടറി നീസ് അനിൽകുമാർ, ലൈല സുകുമാരൻ എന്നിവർ സംസാരിച്ചു.

കുന്നത്തേരി ശാഖയിൽ പ്രസിഡന്റ് പി.കെ. ബോസ് പതാക ഉയർത്തി. സെക്രട്ടറി എൻ.എസ്. മഹേഷ്, യൂണിയൻ കമ്മിറ്റിയംഗം അനുരാജ് നല്ലേപ്പിള്ള എന്നിവർ സംസാരിച്ചു.