aarakkunnam-saint-georges
മുളന്തുരുത്തി പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും കർഷകരെ ആദരിക്കലും ഹരിതശ്രീ വെജിറ്റബിൾ ക്ലസ്റ്റർ പ്രസിഡന്റ് കെ.കെ.ജോർജ് ഉദ്ഘാടനം ചെയുന്നു.

ചോറ്റാനിക്കര : മുളന്തുരുത്തി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്‌കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ,ആരക്കുന്നം ഗ്രാമീണ വയനശാല ബാലവേദിയുടെയും നേതൃത്വത്തിൽ പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു.കലപ്പ ,നുകം ,തേക്കോട്ട തൂണി,നാഴി പറ എന്നീ കാർഷിക ഉപകരണങ്ങളുടെ പ്രദർശനമാണ് സംഘടിപ്പിച്ചത്. മുളന്തുരുത്തി ഹരിതശ്രീ വെജിറ്റബിൾ ക്ലസ്റ്റർ പ്രസിഡന്റ് കെ.കെ.ജോർജ് പ്രദർശനം ഉദ്ഘാടനം ചെയ്തു .പഴയകാലത്തെ ഓരോ കാർഷിക ഉപകരണങ്ങളും അവ ഉപയോഗിച്ചുള്ള കൃഷിരീതികളും പണ്ടുകാലത്തെ അവയുടെ പ്രാധാന്യവും അദ്ദേഹം കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. നൂതന കാലഘട്ടത്തിൽ യന്ത്ര വത്കൃത കൃഷിരീതികൾ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള കുട്ടികൾ അത്ഭുതത്തോടെയും ആവേശത്തോടെയുമാണ് പഴയകാല കാർഷിക ഉപകരണങ്ങളെ വീക്ഷിച്ചത് .സ്‌കൂൾ മാനേജർ സി.കെ.റെജി അദ്ധ്യക്ഷത വഹിച്ചു.പ്രധാന അദ്ധ്യാപിക പ്രീതാജോസ് ,ഗ്രന്ഥശാല പ്രസിഡന്റ് ജിനു ജോർജ്ജ് ,വി.എസ്.ജോർജ് ,മഞ്ജുവർഗീസ് ,റോയി ജോസ് ,മഞ്ജു.കെ.ചെറിയാൻ ,ആകർഷ് സജികുമാർ ,സമിത.ബി.എൽസ, സൂസൻ കുര്യൻ എന്നിവർ സംസാരിച്ചു .