കൊച്ചി: തമിഴ്നാട് സർക്കാരിന്റെ കൈത്തറി സ്ഥാപനമായ ഹാൻഡ്ലൂം വീവേഴ്സ് കോ- ഓപ്പറേറ്റീവ് സൊസെെറ്റിയിൽ (കോ-ഓപ് ടെക്സ്) ഓണത്തിന് മാസത്തവണ പ്രത്യേക പദ്ധതി ആരംഭിച്ചു. സിൽക്ക്, കോട്ടൻ സാരികൾ, ഓർഗാനിക് കോട്ടൺ സാരികൾ, സെറ്റ്മുണ്ട്, ലുങ്കി, ബെഡ്ഷീറ്റുകൾ , റെഡിമെയ്ഡ് ഷർട്ടുകൾ, ചുരിദാറുകൾ , കുർത്തി തുടങ്ങി എല്ലാ തുണിത്തരങ്ങൾക്കും സെപ്തംബർ 30 വരെ 30 ശതമാനം വരെ റിബേറ്റുണ്ട്. സർക്കാർ, അർദ്ധ സർക്കാർ, സ്കൂൾ, ബാങ്ക് ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. പ്രതിമാസ തവണ പദ്ധതിയും ആരംഭിച്ചതായി മാനേജർ കെ.കെ.രാജേന്ദ്രൻ നായർ അറിയിച്ചു. 300 രൂപയോ ഗുണിതങ്ങളോ നിക്ഷേപിച്ച് തുണിത്തരങ്ങൾ സ്വന്തമാക്കാനാകും. എറണാകുളം പള്ളിമുക്കിലെ കോ-ഓപ് ടെക്സ് ഷോറൂമിൽ സർക്കാർ - അർദ്ധ സർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ .0484-2372795, 8921249011