തൃപ്പൂണിത്തുറ : മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് ഒരുക്കങ്ങളായി.

ക്ഷേത്രകലകളുടെ പൂർണത സമ്മാനിക്കുന്ന എട്ട് രാപ്പകലുകൾ നീളുന്ന ഉത്സവത്തിന് സാക്ഷ്യം വഹിക്കാൻ വിദേശികളുൾപ്പടെ അന്യനാട്ടുകാരും ഒഴുകിയെത്തും. നവംബർ 25ന് കൊടിയേറി ഡിസംബർ 2ന് തിങ്കളാഴ്ച ആറാട്ടോടുകൂടി സമാപിക്കും .

പ്രധാന പരിപാടികൾ

നവംബർ 25 തിങ്കൾ: കൊടിയേറ്റ് .

28 വ്യാഴം :തൃക്കേട്ട പുറപ്പാട് .
ഡിസംബർ 2 :തിങ്കൾ ആറാട്ട് .
ആറാട്ട് ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 7:30 മുതൽ ശീവേലി . ആറാട്ട് ദിവസം വൈകീട്ട് 4ന് കാഴ്ചശീവേലി .
ആദ്യത്തെ മൂന്ന് ദിവസം രാത്രി 8:30 മുതലും ,4ാം ദിവസം മുതൽ 7ാം ദിവസം വരെ രാത്രി 7 മുതൽ വിളക്കിനെഴുന്നള്ളിപ്പ് .
25ന് വൈകീട്ട് 630 മുതൽ പെരുവാരം സന്തോഷിന്റെയും 26ന് പോരൂർ ഹരിദാസിന്റെയും തായമ്പക, 27ന് മട്ടന്നൂർ ശ്രീകാന്ത് ,മട്ടന്നൂർ ശ്രീരാജ് ,ചിറയ്ക്കൽ നിധീഷ് ,എന്നിവരുടെ ട്രിപ്പിൾ തായമ്പക.
ആറാട്ട് ഒഴികെ എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 11:30 മുതൽ ഓട്ടൻതുള്ളൽ . ആറാട്ട് ദിവസം രാത്രി 8 മുതൽ മേജർ സെറ്റ് പഞ്ചവാദ്യം .

സംഗീത കച്ചേരികൾ

25 ന് ഡോക്ടർ ശ്രീവത്സൻ ജെ മേനോൻ .
26 ന് കെ എസ് വിഷ്ണു ദേവ് നമ്പൂതിരി .
27 ന് അഭിഷേക് രഘുറാം .
28ന് രഞ്ജിനി ,ഗായത്രി
29ന് ജെ.എ ജേയന്ത് .
30ന് രാമകൃഷ്ണൻ മൂർത്തി .
1 ന് സിക്കിൾ സി.ഗുരു ചരൺ

മേളത്തിൽ പങ്കെടുക്കുന്ന കലാകാരൻമാർ .

പെരുവനം കുട്ടൻ മാരാർ, പെരുവനം സതീശൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ, പഴുവിൽ രഘുനാഥ്, ചൊവ്വല്ലൂർ മോഹനൻ ,മണിയാമ്പറമ്പിൽ മണി നായർ, കുമ്മത്ത് നന്ദനൻ നായർ, പെരുവനം ഗോപാലകൃഷ്ണൻ, പള്ളിപ്പുറം ജയൻ, വെളപ്പായ നന്ദനൻ , കൊമ്പത്ത് അനിൽകുമാർ ,മച്ചാട് ഉണ്ണിനായർ, കുമ്മത്ത് രാമൻകുട്ടിനായർ, ചോറ്റാനിക്കര വിജയൻമാർ.

കഥകളി .

25 ന് നളചരിതം രണ്ടാം ദിവസം .
26 ന് നിവാത കവച കാലകേയവധം,കിരാതം
27 ന് കല്യാണസൗഗന്ധികം, ബകവധം .
28ന് സന്താനഗോപാലം, രാവണവിജയം, രംഭാപ്രവേശം .
29ന് ലവണാസുരവധം ദുര്യോധനവധം.
30 ന് തൃപ്പൂണിത്തുറ കഥകളി കേന്ദ്രം വനിതാവിഭാഗം .
1 ന് ദക്ഷയാഗം.
----------------------------------------------------------------

കഥകളി കലാകാരന്മാർ

ഡോ. കലാമണ്ഡലം ഗോപി, നെല്ലിയോട് വാസുദേവൻ നമ്പൂതിരി, സദനം കൃഷ്ണൻകുട്ടി ,ഫാക്‌ട് പത്മനാഭൻ, ആർ.എൽ.വി ദാമോദര പിഷാരടി ,കോട്ടയ്ക്കൽ പി ഡി നമ്പൂതിരി, കലാമണ്ഡലം ഗോപാലകൃഷ്ണൻ, പാലനാട് ദിവാകരൻ ,പത്തിയൂർ ശങ്കരൻകുട്ടി ,കോട്ടക്കൽ മധു, കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം കൃഷ്ണദാസ് ,കോട്ടയ്ക്കൽ പ്രസാദ് ,കലാമണ്ഡലം ശങ്കരവാര്യർ, കോട്ടയ്ക്കൽ രവി ,കോട്ടക്കൽ പ്രകാശൻ , കലാമണ്ഡലം ശിവരാമൻ ,കലാമണ്ഡലം സതീശൻ ,കലാനിലയം സജി ,എരൂർ മനോജ് .

----------------------------------------------------------------

ഓട്ടൻതുള്ളൽ .

കലാമണ്ഡലം പ്രഭാകരൻ, അമ്പലപ്പുഴ സുരേഷ് , തൃപ്പൂണിത്തുറ രഞ്ജിത് , മരുത്തോർവട്ടം കണ്ണൻ, ശ്രീവത്സം പ്രഭുൽ കുമാർ , ആറാട്ടുപുഴ പ്രദീപ് ,കലാമണ്ഡലം നിഖിൽ ,വെച്ചൂർ രമാദേവി , കലാമണ്ഡലം രാജേഷ്.

കൂടാതെ പുരാണ കഥാ പ്രഭാഷണം ,അക്ഷരശ്ലോകസദസ്സ് സന്ധ്യാകളികൾ ,പാഠകം ,കുറത്തിയാട്ടം എന്നിവയും നടക്കും.

ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ വൃശ്ചി കോത്സവത്തിന്റെ ആദ്യ സംഭാവന ഉണ്ണിയമ്മയിൽ നിന്ന് കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ എം.കെ ശിവരാജൻ ഏറ്റുവാങ്ങി .ദേവസ്വം ഓഫീസർ പി.ബി ബിജു ,ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് പ്രകാശ് അയ്യർ ,സെക്രട്ടറി കൃഷ്ണകുമാർ പാറാട്ട് ,മുൻ മുൻസിപ്പൽ ചെയർമാൻ സി.എൻ.സുന്ദരൻ ,കൂടാതെ ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു .

ചിത്രം : ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ വൃശ്ചി കോത്സവത്തിന്റെ ആദ്യ സംഭാവന ഉണ്ണിയമ്മയിൽ നിന്ന് കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ എം.കെ ശിവരാജൻ ഏറ്റുവാങ്ങുന്നു .