കൊച്ചി : തമിഴ്നാട് സർക്കാരിന്റെ ഹാൻഡ്ലൂം വീവേഴ്സ് കോ- ഓപ്പറേറ്റീവ് സൊസെെറ്റിയിൽ( കോ-ഓപ് ടെക്സ്) ഓണത്തിനോടനുബന്ധിച്ച് 6 മാസത്തവണയിൽ തുണിത്തരങ്ങൾ ലഭ്യമാകുന്ന പ്രത്യേക പദ്ധതി ആരംഭിച്ചു. സിൽക്ക് , കോട്ടൻ സാരികൾ, ഓർഗാനിക് കോട്ടൻ സാരികൾ , സെറ്റ്മുണ്ട് , ലുങ്കി, ബെഡ്ഷീറ്റുകൾ , റെഡിമെയ്ഡ് ഷർട്ടുകൾ, ചുരിദാറുകൾ , കുർത്തി തുടങ്ങി എല്ലാ തുണിത്തരങ്ങളും പദ്ധതിയിൽ ലഭിക്കും.
സർക്കാർ, അർദ്ധ സർക്കാർ, സ്കൂൾ, ബാങ്ക് ജീവനക്കാർക്ക് പ്രയോജനം ലഭിക്കുമെന്ന് മാനേജർ കെ.കെ.രാജേന്ദ്രൻ നായർ അറിയിച്ചു. എറണാകുളം പള്ളിമുക്കിലെ കോ-ഓപ് ടെക്സ് ഷോറൂമിൽ സർക്കാർ - അർദ്ധ സർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ .0484-2372795, 8921249011