പറവൂർ : ദുരന്ത ബാധിത മലബാറിന് കൈത്താങ്ങാകാൻ മാട്ടുമ്മൽ തുരുത്ത് നിവാസികളുമെത്തി.എം.യു. അജിയുടെ നേതൃത്വത്തിൽ നൂറ്റഞ്ച് കുടുംബങ്ങളിൽ നിന്നും ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെ ശേഖരിച്ച് പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷിന് കൈമാറി. പറവൂർ നഗരസഭയിലെ ഒന്നാം വാർഡ് ഉൾപ്പെടുന്ന പ്രദേശമാണ് പെരുമ്പടന്നയിൽ നാല് വശത്തും വെളളത്താൽ ചുറ്റപ്പെട്ട മട്ടുമ്മൽ തുരുത്ത്. ഇവിടെ നൂറ്റഞ്ച് കുടുംബങ്ങളാണുള്ളത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ മാട്ടുമ്മൽ തുരുത്ത് പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു.