പറവൂർ : ചെട്ടിക്കാട് തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അന്തോണീസിന്റെ 824-ാം ജന്മദിന തിരുനാൾ നാളെ നടക്കും. രാവിലെ 6.15 മുതൽ വൈകിട്ട് 6.30 വരെ തുടർച്ചയായി കുർബാന, നൊവേന, ആരാധന എന്നിവ ഉണ്ടായിരിക്കും. 10ന് പ്രസുദേന്തി വാഴ്ച. 10.30 ന് തിരുനാൾ കുർബാനയ്ക്കു ഫാ.നോർബിൻ പഴമ്പിളളി കാർമ്മികത്വം വഹിക്കും. ഫാ.ഡയസ് വലിയമരത്തുങ്കൽ സന്ദേശം നൽകും. ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി 824 കിലോ തൂക്കവും 101 അടി നീളവുമുള്ള ജന്മദിന കേക്ക് പള്ളിമുറ്റത്ത് ഒരുക്കും.വൈകിട്ട് 6.30ന് മോൺ.ആന്റണി കുരിശിങ്കലിന്റെ കാർമികത്വത്തിൽ നടക്കുന്ന കുർബാനയ്ക്കു ശേഷം കേക്ക് ആശീർവദിക്കും. കേക്കിന് ചുറ്റുമായി വിശ്വാസികൾ 824 തിരികൾ തെളിയിക്കും. ഗായകസംഘവും വിശ്വാസികളും ചേർന്നു വിശുദ്ധനു ജന്മദിനാശംസാഗാനം ആലപിക്കുമെന്ന് റെക്ടർ ഫാ.ബിനു മുക്കത്ത് അറിയിച്ചു. വിൻസെന്റ് പയ്യപ്പിള്ളി തൃശൂരാണ് കേക്ക് സ്പോൺസർ ചെയ്യുന്നത്.