പറവൂർ : മാല്യങ്കര എസ്.എൻ.എം കോളജിലെ മലയാള വിഭാഗം പൂർവ്വവിദ്യാർത്ഥി സംഘടനയായ മലയാൺമപറവൂർ ഉപജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തിയ കവിതാപാരായണ മത്സരം നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി.പി. ജയശ്രി ഉദ്ഘാടനം ചെയ്തു. വിഭാഗം മേധാവിപി.ആർ. ശ്രീജ, എം.പി. വിജി, ടി.എസ്. ഷിജി, സി.എസ്. ലൈസ, ടി.എസ്. അയിഷ തുടങ്ങിയവർ സംസാരിച്ചു. നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂളിലെ പി.വി. അനുശീ ഒന്നാം സ്ഥാനവും എം.എ. അമിത രണ്ടാം സ്ഥാനവും മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ എം.എസ്. ആര്യനന്ദ മൂന്നാം സ്ഥാനവും നേടി.