പറവൂർ : നന്തികുളങ്ങര കലാസാഹിത്യവേദി കെ.എം. സലിം മാസ്റ്റർ സ്മാരക വായനശാല വനിതാവേദി സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് എൽസി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഡോ.എൻ. രമാകാന്തൻ, കെ.ആർ. വിനോദ്, കെ.എം. അബ്ദുൽസലാം, എം.എൻ.ജി. നായർ, പി.എസ്. സുരേന്ദ്രൻ, എം.ജി. ദേവസി, പി.ആർ. ബാബു, സരസമ്മ സോമൻ, സന്ധ്യ രമേശൻ തുടങ്ങിയവർ സംസാരിച്ചു.