sndp-kklm
പതാകദിനത്തോടനുബന്ധിച്ച് എസ് എൻ ഡി പി യോഗംകൂത്താട്ടുകുളംയൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ്‌ പി.ജി. ഗോപിനാഥ് പതാക ഉയർത്തുന്നു.

കൂത്താട്ടുകുളം:ശ്രീനാരായണ ഗുരുദേവന്റെ ജയന്തിയോടനുബന്ധിച്ച് ചിങ്ങം ഒന്ന് എസ് എൻ ഡി പി യോഗംകൂത്താട്ടുകുളംയൂണിയൻ പതാക ദിനമായി ആചരിച്ചു. യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ്‌ പി.ജി. ഗോപിനാഥ് പതാക ഉയർത്തി. സെക്രട്ടറി സി.പി. സത്യൻ ചതയ സന്ദേശം നൽകി. കൗൺസിലർ എം.പി. ദിവാകരൻ, വനിതാ സംഘം സെക്രട്ടറി മഞ്ജു റെജി, ട്രഷറർ മിനി ശിവരാജൻ , അനു സുരേഷ്, സൈബർ സേന ചെയർമാൻ അനീഷ്‌, യൂത്ത് മൂവ് മെന്റ് ജോയിന്റ് സെക്രട്ടറി ബിജു പൊയ് കാടൻ തുടങ്ങിയവർ പങ്കെടുത്തു. യൂണിയന് കീഴിലുള്ള 22 ശാഖകളിലും പതാകദിനം ആചരിച്ചു. ശാഖ മന്ദിരങ്ങളിലും കുടുംബ യോഗം ആസ്ഥാനങ്ങളിലും എല്ലാ ഭവനങ്ങളിലും പതാക ഉയർത്തി.