kklm-ups
ദുരിതാശ്വാസത്തിന് മാതൃകയായി കൂത്താട്ടുകുളത്തെ കുട്ടികൾ

കൂത്താട്ടുകുളം: പിറന്നാളിന് സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ സമ്പാദ്യക്കുടുക്ക മൂന്നാം ക്ലാസുകാരൻ യദുദേവ് ബിനിൽ സ്കൂളിൽ നടന്ന കർഷക ദിനാചരണ വേദിയിൽ വച്ച് ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവിയെ ഏൽപ്പിച്ചു.
കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 41111രൂപ.ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു. കൗൺസിലർ ലിനു മാത്യു, മനോജ് നാരായണൻ, കെ.വി.ബാലചന്ദ്രൻ ,സി.പി.രാജശേഖരൻ, ഹണി റെജി, ടി.വി. മായ, ജെസി ജോൺ തുടങ്ങിയവർ സംസാരിച്ചു.
കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷം 25000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് .ഇത് വർദ്ധിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് സ്കൂൾ അധികൃതർ.