കൊച്ചി: 2016ൽ നിലവിൽ വന്ന എൽ.ഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനത്തിന് സർക്കാരോ ഉദ്യോഗസ്ഥരോ തയ്യാറാവുന്നില്ലെന്ന ആക്ഷേപവുമായി ആൾ കേരള റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ. തുച്ഛമായ നിയമനങ്ങൾ മാത്രം നടന്നിട്ടുള്ള ഈ റാങ്ക് ലിസ്റ്റ് ഈ മാസം 30ന് അവസാനിക്കും. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ വകുപ്പുകൾ ദുരിതാശ്വാസത്തിലേക്ക് ശ്രദ്ധ തിരിച്ചതും നിയമനങ്ങളുടെ കുറവും കണക്കിലെടുത്ത് മതിയായ നിയമനങ്ങൾ ഈ ലിസ്റ്റിൽ നിന്ന് തന്നെ നടത്തണമെന്ന് ആൾ കേരള റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.