മൂവാറ്റുപുഴ:പേഴയ്ക്കാപ്പിള്ളി ആസാദ് ലെെബ്രറിയുടെ കീഴിൽ പ്രവർത്തിക്കുന്ന യുവതയുടെ നേതൃത്വത്തിൽ സമാഹരിച്ച വിഭവങ്ങളുമായി വയനാട്ടിലേക്ക് പുറപ്പെട്ട വാഹനത്തിന്റെ ഫ്ലാഗ് ഓഫ് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.നിർവ്വഹിച്ചു. . ഭക്ഷ്യ വസ്തുക്കൾ , ഉടുപ്പുകൾ , തുണിത്തരങ്ങൾ, ശയ്യോപകരണങ്ങൾ, വീട്ടാവശ്യത്തിനുള്ള പാത്രങ്ങളുൾപ്പടെ അഞ്ചര ടൺ സാധനങ്ങളുമായാണ് വയനാട്ടിലേക്ക് വാഹനം പുറപ്പെട്ടത്. പേഴയ്ക്കാപ്പിള്ളിയിലെ വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടനകളായ കോസ്മോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, പേഴക്കാപ്പിള്ളിഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ, തട്ടുപറമ്പ് അക്ഷര ലൈബ്രറി , പ്രവാസികൾ, വ്യാപാരി വ്യവസായി സംഘടനകൾ , നാട്ടുകാർ എന്നിവർ വിഭവ സമാഹരണത്തിൽ പങ്കാളികളായി. പേഴക്കാപ്പിള്ളിപ്പെരുമ നിലനിർത്തികൊണ്ടാണ് ആസാദ് പബ്ലിക് ലെെബ്രറിയുടെ മുന്നോട്ടുള്ള പ്രവർത്തനമെന്ന് പ്രസിഡന്റ് ഫെെസൽ മുണ്ടങ്ങാമറ്റവും, സെക്രട്ടറി ടി.ആർ. ഷാജുവും പറഞ്ഞു.