കാലടി: ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന രാമായണ മാസാചരണം സമാപിച്ചു.സർവ്വ മതാ ശ്രമത്തിൽ വെച്ച് നടന്ന രാമായണ മാസാചരണം സമാപന സമ്മേളനം സ്വാമി ശിവകാനന്താനന്ദ ഉദ്ഘാടനം ചെയ്തു. കാലടി എൻ എസ് എസ് കരയോഗം പ്രസിഡൻറ് പി.പി.രാധാകൃഷ്ണൻ ,സെക്രട്ടറി ഡി.രാജശേഖരൻ എന്നിവർ പങ്കെടുത്തു. രാമായണ മാസാചരണത്തിന്റെ ഭാഗമായി സത്സംഗം, രാമനാമജപം, ആരതി, പ്രസാദ വിതരണം എന്നിവയും നടന്നു.
ശ്രീരാമകൃഷ്ണാ അദ്വൈതാശ്രമ മഠം ആഗോള വൈസ് പ്രസിഡൻറ് ഗൗതമാനന്ദജി മഹാരാജാ ഇന്ന് രാവിലെ 9 ന് കാലടി ആശ്രമത്തിൽ എത്തും.ആശ്രമം അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. നാളെ രാവിലെ 9 ന് സ്വാമി പൊതുജനങ്ങൾക്ക് മന്ത്രദീക്ഷ നൽകും. ഉച്ചക്ക് ശേഷം 3.30 ന് ആശ്രമം ഓഡിറ്റോറി യ ത്തിൽ സത്സംഗം ചേരും.ചടങ്ങിൽ റോജി എം ജോൺ എം എൽ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.തുളസി, തുടങ്ങിയവർപങ്കെടുക്കും.