പറവൂർ : ഹെൽപ്പ് ഫോർ ഹെൽപ്പ് ലെസ് കെടാമംഗലം യൂണിറ്റിന്റേയും കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എച്ച് ഫോർ എച്ച് പ്രസിഡന്റ് ഡോ. മനു പി.വിശ്വം ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി അദ്ധ്യക്ഷത വഹിച്ചു. എച്ച്. ഫോർ എച്ച് വൈസ് പ്രസിഡന്റ് ഡോ. കെ.ജി. ജയൻ ക്യാമ്പിന്‌ നേതൃത്വം നൽകി. ജോസ് പടയാട്ടി, വി.എസ്. അനിൽ, എം.ആർ. സുരാജ്, കെ.ജി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. നൂറിലധികം പേർ പങ്കെടുത്തു.