കൊച്ചി : കേന്ദ്ര സർക്കാർ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പരിസ്ഥിതി സെൽ കേന്ദ്ര വിദേശ കാര്യ മന്ത്രി വി.മുരളീധരന് നിവേദനം നൽകി. പശ്ചിമഘട്ടത്തെ കുടിയേറ്റക്കാരും കയ്യേറ്റക്കാരും വിനാശത്തിലെത്തിച്ചതിൽ കേരളം ഭരിച്ച ഇരു മുന്നണികൾക്കും പങ്കുണ്ടെന്ന് സെൽ കൺവീനർ ഏലൂർ ഗോപിനാഥ് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞത്തവണ മാത്രം പശ്ചിമഘട്ടത്തിൽ 341 ഉരുൾപൊട്ടൽ ഉണ്ടായി. 16 ഡിഗ്രി ചരിവിലും , 25 ഡിഗ്രി ചെരിവിലും യഥേഷ്ടം നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നു. ഇതിനറുതി വരുത്തണമെങ്കിൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപാക്കണം . ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് ഏലൂർ ഗോപിനാഥ് നിവേദനത്തിൽ മന്ത്രിയോടാവശ്യപ്പെട്ടു. എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ വച്ചാണ് നിവേദനം മന്ത്രിക്ക് നൽകിയത്.