ആലുവ: എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖ വനിത സംഘം വാർഷികം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. വനിത സംഘം യൂണിയൻ സെക്രട്ടറി ബിന്ദു രതീഷ് അദ്ധ്യക്ഷത വഹിച്ചു. ആലുവ യൂണിയൻ മേഖല കൺവീനർ കെ.സി. സ്മിജൻ, വനിത സംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, മേഖല കൺവീനർ ലീല രവീന്ദ്രൻ, ശാഖ പ്രസിഡന്റ് മനോഹരൻ തറയിൽ, സെക്രട്ടറി ശശി തൂമ്പായിൽ, ബിജു വാലത്ത്, ജയശ്രീ ദിലീപ്, പ്രവീണ ബിജു, ആതിര മോഹനൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ജയശ്രീ ദിലീപ് (പ്രസിഡന്റ്), റീന ലാലൻ (വൈസ് പ്രസിഡന്റ്), പ്രവീണ ബിജു (സെക്രട്ടറി), ബീന മഹാദേവൻ (ട്രഷറർ), ലത ഗോപാലകൃഷ്ണൻ, ഓമന ഗോപി, ശാന്ത കരുണാകരൻ (യൂണിയൻ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.