hills
തേവയ്ക്കൽ കൈലാസ് കോളനിയിൽ മണ്ണിടിച്ചൽ ഉണ്ടായ കുന്ന്

ആലുവ: കുന്നിൻെറ ഒരു ഭാഗം കനത്ത മഴയിൽ ഇടിഞ്ഞതിനെ തുടർന്ന് തേവയ്ക്കൽ കൈലാസ് കോളനി പ്രദേശത്തെ നാല് വീടുകൾ അപകടാവസ്ഥയിൽ. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ ആലുവ തഹസിൽദാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

എടത്തല പഞ്ചായത്തിൽ 12 -ാം വാർഡിൽപ്പെടുന്ന കൈലാസ് കോളനിയിലെ ജനങ്ങളാണ് ഭീതിയിലായിരിക്കുന്നത്. അഞ്ച് സെന്റ് സ്ഥലത്തിൽ താഴെ മാത്രം ഭൂമിയുള്ള ഇവിടെയുള്ളവർ വീടുകൾ ഉപേക്ഷിച്ച് വാടകയ്ക്ക് താമസം മാറ്റി.

ഏത് സമയത്തും നിലം പതിക്കാവുന്ന പുരയിടത്തിൽ താമസിക്കുന്ന സ്ഥല വാസികളാണ് മല ഇടിയുന്നത് മൂലം ഭയപ്പാടോടെ കഴിയുന്നത്. കളമശേരി നഗരസഭയുമായി അതിർത്തി പങ്കിടുന്ന മേഖലയാണിത്.

കനത്ത മഴയിൽ 40 അടി താഴ്ചയിൽ മണ്ണിടിച്ചിൽ

വീടുകളുടെ ചുമരുകൾ വിണ്ടുകീറി