ആലുവ: ഇതര സംസ്ഥാന തൊഴിലാളികൾക്കായി സംഘടിപ്പിച്ച ആവാസ് ഇൻഷുറൻസ് എൻറോൾമെൻറ് ക്യാമ്പ് ജില്ലാ ലേബർ ഓഫീസർ വി.ബി. ബിജു ഉദ്ഘാടനം ചെയ്തു. ആലുവ അസിസ്റ്റന്റ് ലേബർ ഓഫീസർ ജെഹഫർ സാദിക്ക്, പൂക്കാട്ടുപടി റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എൻ.എം. ഷംസു, മാനവ് ഫൗണ്ടേഷൻ പ്രതിനിധി മുജീബ് എന്നിവർ സംസാരിച്ചു.