കൊച്ചി: കണയന്നൂർ താലൂക്കിലെ പ്രാഥമിക കാർഷിക സഹകരണ സംഘം (പാക്സ്) പ്രസിഡന്റുമാരുടെ യോഗം ചേർന്നു. പാക്സ് പ്രസിഡന്റുമാരുടെ ജില്ലാ കമ്മിറ്റി സെക്രട്ടറി ടി.കെ.വത്സൻ ഉദ്ഘാടനം ചെയ്തു. അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി. കളമശേരി ബാങ്ക് പ്രസിഡന്റ് ടി.കെ.കുട്ടി, പി.എച്ച്.ഷാഹുൽ ഹമീദ്, ടി.കെ.മോഹനൻ, വി.ജി.സുധികുമാർ, സി.എ.ബെന്നി, ഏ.ജെ.ഇഗ്നേഷ്യസ്‌ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ടി.കെ.കുട്ടി (പ്രസിഡന്റ്) കൽപ്പന ദത്ത് (വൈ.പ്രസിഡന്റ്) അഡ്വ.എ.എൻ.സന്തോഷ് (സെക്രട്ടറി), ടി.കെ.മോഹനൻ (ജോ: സെക്രട്ടറി) പി.എച്ച്.ഷാഹുൽ ഹമീദ് (ട്രഷറർ) ഉൾപ്പെടെ 9 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.