ആലുവ: പുലയർ മഹാസഭ ആലുവ താലൂക്ക് വാർഷികം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, മനോജ് പി. മൈലൻ, കെ.കെ. രാജു, ദീപ കുട്ടപ്പൻ, കവിത എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.ജി. തമ്പി (രക്ഷാധികാരി), കെ.കെ. മോഹനൻ (പ്രസിഡന്റ്), പി.കെ. സുഭാഷ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.