അങ്കമാലി : എറണാകുളം അതിരൂപതയെ വിഭജിച്ച് അങ്കമാലി അതിരൂപത പുനസ്ഥാപിക്കുന്നതിനായി സീറോ മലബാർ സിനഡ് മുമ്പാകെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നിവേദനം നൽകുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ചെയർമാൻ അഡ്വക്കേറ്റ് പോളച്ചൻ പുതുപ്പാറ, കൺവീനർ പൗലോസ് കല്ലറയ്ക്കൽ തുടങ്ങിയവർ പറഞ്ഞു .സീറോ മലബാർ സഭയുടെ ആസ്ഥാന രൂപതയായി അങ്കമാലിയെ ഉയർത്തുവാൻ 2017 ലെ സഭ സിനഡ് തീരുമാനിച്ചിരുന്നു . 2019യിൽ ഇത് നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നതാണ് എന്നാൽ അതിന്റെ യാതൊരു പ്രവർത്തനവും അതിന് ശേഷം നടന്നില്ല .ഈ തീരുമാനം നടപ്പിലാക്കാതിരിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ ചിലർ നടത്തി വരുന്നതെന്ന് അഡ്വ.പോളച്ചൻ പുതുപ്പാറ,പൗലോസ് കല്ലറക്കൽ എന്നിവർ ആരോപിച്ചു.