അങ്കമാലി : ചമ്പന്നൂർ ഹരിശ്ചന്ദ്ര ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി പതാകദിനം ആചരിച്ചു. ആഘോഷസമിതി കൺവീനർ പി.പി.രാമകൃഷ്ണൻ പതാക ഉയർത്തി. രഞ്ജിത് രാജു, വൃന്ദ വിക്രമൻ, അഞ്ജലി ഭരതൻ, ആവണി രാമകൃഷ്ണൻ ,അഭിരാമി സുനിൽ എന്നിവർ പ്രസംഗിച്ചു