sndp
പനങ്ങാട് ശ്രീവല്ലീശ്വര ക്ഷേത്രംചുറ്റമ്പലത്തിന്റെകിഴക്കേ നടയുടെ കട്ടളവയ്പ് കോളാപ്പളളി ശശി നിർവഹിക്കുന്നു.

പനങ്ങാട്: സന്മാർഗ്ഗ സന്ദർശിനിസഭ വക ശ്രീവല്ലീശ്വരക്ഷേത്രത്തിന്റെ കൃഷ്ണശിലയിൽ തീർത്ത പുതിയ ചുറ്റമ്പലത്തിന്റെയും ഗണപതികോവിൽ, തിടപ്പള്ളി, മുളഅറ എന്നിവയുടെ കട്ടളവയ്പും പുതിയ ശാന്തിമഠത്തിന്റെ ശിലാസ്ഥാപനവും നടന്നു. സ്ഥപതി കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെയും ശില്പി ചെങ്ങന്നൂർ മഹേഷ് പണിക്കരടേയും സാന്നിദ്ധ്യത്തിൽ തന്ത്രി ജയദേവനും ശാന്തൻ ശാന്തി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. പ്രധാന നടയുടെ കട്ടളവയ്പ് സഭാപ്രസിഡന്റ് പി.കെ. വേണു നിർവഹിച്ചു. വടക്കേനടയടേത് അരയൻമന ഒ.സി. മൈക്കണ്ണൻ, കിഴക്കേനടയുടെ ചേപ്പനം കോളാപ്പിള്ളിൽ കെ.എൻ. ശശി, തെക്കേനടയുടെ ഇളംതുരുത്തി ഇ.പി. മോഹനൻ, ഗണപതികോവിലിന്റേത് വെളീപ്പറമ്പിൽ വിബി മനൂപ്, തിടപ്പിള്ളിയടേത് കെ.കെ.മനോജ്, മുളഅറയടേത് മഠത്തിപറമ്പിൽഎം.പി. പുരുഷൻ, എം.എസ്. നിജി എന്നിവർ സ്ഥാപിച്ചു. പുതിയ ശാന്തിമഠത്തിന് എസ്.എൻ.ഡി.പി ശഖായോഗം പ്രസിഡന്റ് പി.കെ. രാജൻ പുല്പറ ശിലയിട്ടു. പ്രസിഡന്റ് വേണുപുൽപ്പറ,സെക്രട്ടറി കെ.കെ. മണിയപ്പൻ,ട്രഷറർ വി.പി. പങ്കജാക്ഷൻ, മാനേജർ കെ.എൻ. സീതാരാമൻ മറ്റ്സഭാ ഭാരവാഹികളും നൂറ്കണക്കിന് ഭക്തന്മാരും ചടങ്ങിൽ പങ്കെടുത്തു..