അങ്കമാലി:പ്രളയ ബാധിതർക്കായി മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളുടെ സഹായത്തോടെ മൂന്നു ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങൾ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടു പോയി. ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ സാധനസാമഗ്രികൾവഹിച്ചു കൊണ്ടുള്ള വാഹനം ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ് ജയരാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.വൈസ് പ്രസിഡന്റ് ബിജുപാലാട്ടി അദ്ധ്യക്ഷത വഹിച്ചു.