ആലുവ: സേവാഭാരതിയുടെ നേതൃത്വത്തിൽ ആലുവായിൽ ആരംഭിച്ച പ്രളയ ദുരിതാശ്വാസ ഉല്പന്നസംഭരണ കേന്ദ്രം ആർ.എസ്.എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോൻ ഉദ്ഘാടനം ചെയ്തു. പ്രളയം കൂടുതൽ ബാധിച്ച മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ ജനങ്ങളെ സഹായിക്കുന്നതിനായി ചെറായി, പറവൂർ, കടുങ്ങല്ലൂർ, ആലുവ, അങ്കമാലി, കാലടി പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഉല്പന്നങ്ങളാണ് ഇവിടെ സംഭരിക്കുന്നത്. 60 ടൺ അരി, അഞ്ച് ടൺ പഞ്ചസാര, മറ്റു പലചരക്ക് സാധനങ്ങൾ, സാനിറ്ററി ഉല്പന്നങ്ങൾ, മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവ കയറ്റിഅയച്ചു.വരും ദിവസങ്ങളിൽ കൂടുതൽ സാധനങ്ങൾ കയറ്റി അയക്കുന്നതിനുള്ള പ്രവർത്തനത്തിലാണ് സേവാഭാരതി പ്രവർത്തകരെന്ന് ജില്ലാ സേവാപ്രമുഖ എ.കെ. ഷാജി അറിയിച്ചു.