വൈപ്പിൻ:ഓണത്തോടനുബന്ധിച്ച് പള്ളിപ്പുറം പഞ്ചായത്ത് പ്രദേശങ്ങളിലെ കൈത്തറി സംഘം സ്റ്റാളുകളിൽ നിന്ന് കൈത്തറി വസ്ത്രങ്ങൾ വാങ്ങുമ്പോൾ മുപ്പത് ശതമാനം റിബേറ്റ് പള്ളിപ്പുറം സഹകരണ ബാങ്ക് നൽകും. . കൈത്തറി വസ്ത്രങ്ങൾ വാങ്ങുന്നതിന് ഒരു കുടുംബത്തിന് 3000 രൂപ പ്രത്യേക വായ്പയും അനുവദിക്കും. ഓണക്കാലത്ത് സർക്കാർ അനുവദിക്കുന്ന ഇരുപത് ശതമാനം റിബേറ്റ് കൂടിയാകുമ്പോൾ പള്ളിപ്പുറംപഞ്ചായത്ത് പ്രദേശങ്ങളിൽ കൈത്തറി വസ്ത്രങ്ങൾ പകുതി വിലയ്ക്ക് ലഭ്യമാകും.