കൊച്ചി : ബി.ജെ.പി സീനിയർ സിറ്റിസൺ സെൽ സംസ്ഥാന ഭാരവാഹി യോഗം സംസ്ഥാന കൺവീനർ കെ. രാമൻപിള്ള ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ മുഖ്യപ്രഭാഷണം നടത്തി.
പ്രൊഫ. പി.കെ. ബാലകൃഷ്ണ കുറുപ്പ്, എ. ശിവൻപിള്ള, എ.വി. മുരളീധരൻ, കെ. രാജു, എ. ചന്ദ്രിക, കോത്തല പി.എൻ. ശ്രീധരൻ നായർ, എസ്.കെ. ബാലചന്ദ്രൻ, സുന്ദരം, യു.കെ. സോമൻ എന്നിവർ പ്രസംഗിച്ചു. പഞ്ചവാദ്യ വിദ്വാൻ മൂവാറ്റുപുഴ കൃഷ്ണൻകുട്ടി മാരാർക്ക് കെ. രാമൻപിള്ള ബി.ജെ.പി അംഗത്വം നൽകി. ബാലചന്ദ്രൻ ആർ സ്വാഗതവും ഇ. വാസുദേവൻ നന്ദിയും പറഞ്ഞു.