കൊച്ചി : പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനമികവിന് ആശയ രൂപീകരണം നടത്തുന്നതിന് കേന്ദ്രസർക്കാർ നിർദേശപ്രകാരം ജില്ലയിലെ ലീഡ് ബാങ്കായ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ ചർച്ച സംഘടിപ്പിച്ചു.
ബാങ്കുകളെ ഉപഭോക്തൃ സൗഹൃദമാക്കുക, മുദ്രാ വായ്പ, സ്റ്റാൻഡപ്പ്, സ്റ്റാർട്ടപ്പ് വ്യവസായ വായ്പകൾ തുടങ്ങിയവ എളുപ്പത്തിലാക്കാൻ നടപടികൾ വിലയിരുത്തി. ചർച്ചകൾ ക്രോഡീകരിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് സമർപ്പിക്കും. ജില്ലയിലെ സംവാദ പരിപാടിക്ക് യൂണിയൻ ബാങ്ക് കേന്ദ്ര ഓഫീസിലെ വ്യവസായ വായ്പാ വിഭാഗം ജനറൽ മാനേജർ പി.എസ് രാജൻ, റീജിയൺ മേധാവി എ.കൃഷ്ണസ്വാമി, ഉപമേധാവി ആനി ഡയസ് എന്നിവർ നേതൃത്വം നൽകി.