മൂവാറ്റുപുഴ: മലബാറിലെ ദുരന്തമേഖലയിലേയ്ക്ക് അതിജീവനത്തിന് കൈത്താങ്ങായി രണ്ടാർകരയിൽ നിന്നും സ്‌നേഹ വണ്ടി. രണ്ടാർകര വാട്സപ്പ് ഗ്രൂപ്പിന്റെ നേതത്വത്തിൽ ആരംഭിച്ച വിഭവ സമാഹരണം ഒടുവിൽ നാട്ഏറ്റെടുക്കുകയായിരുന്നു. രണ്ടാർകരയിലും, സമീപ പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന വിവിധ രാഷ്ട്രീയസാമൂഹിക, സാംസ്‌കാരിക സംഘടനകൾ കൈകോർത്തതോടെ അരി, പലചരക്ക് സാധനങ്ങൾ, പാത്രങ്ങൾ, കുട്ടികൾ, മുതിർന്നവർക്കുള്ള വസ്ത്രങ്ങൾ, ക്ലീനിംഗ് ഉപകരണങ്ങൾ, അടക്കം ഒരു ടോറസിൽ സാധനങ്ങൾ രണ്ടാർകരയിൽ നിന്നും മലബാറിലേയ്ക്ക് പുറപ്പെട്ടു. ആറ് ലക്ഷത്തോളം രൂപയുടെ വിവഭങ്ങളാണ് സമാഹരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയ്ക്ക് രണ്ടാർകര മുഹ്യദ്ദീൻ ജുമാമസ്ജിദ് ഇമാം സയ്യിദ് സൈഫുദ്ദീൻ ഫൈസിയുംമൂവാറ്റുപുഴ നിർമ്മല മാതാ ചർച്ച് വികാരി ഫാദർ മാത്യൂ തെക്കേക്കരയും ചേർന്ന് ഫ്‌ളാഗോഫ് ചെയ്തു. . 20യുവാക്കളും വിവിധ വാഹനങ്ങളിലായി ടോറസിനെ അനുഗമിച്ചു.