മൂവാറ്റുപുഴ: എം.സി.റോഡിൽ വാഴപ്പിള്ളി ഐ ടി ആർ ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് ലോറി സമീപത്തെ ലോട്ടറി വില്പന നടത്തുന്ന സ്ഥാപനം തകർത്ത് പോസ്റ്റിൽ ഇടിച്ചു . ഇന്നലെ രാവിലെ ആറിനാണ് സംഭവം. ഡ്രൈവറും ,ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. ബാംഗ്ലൂരിൽ നിന്നും മുവാറ്റുപുഴ ഭാഗത്തേക്ക് പൂക്കളുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത് .ലോറിയെ മറികടന്നു വന്ന കാർ പെട്ടെന്ന് ഒതുക്കാൻ ശ്രമിച്ചതാണ് അപകടകാരണം. അപകടത്തെത്തുടർന്ന് ടൗണിൽ വൈദ്യുതി തടസപ്പെട്ടു. എംസി റോഡിൽ രണ്ടുമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.