ചൂരക്കാട്: തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീനാരായണ ധർമ്മപോഷിണി സഭവക ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ 2019 ഇന്നും നാളെയും,അടുത്ത ദിവസങ്ങളിലുമായി അഷ്ടബന്ധ നവീകരണ കലശം നടക്കും. ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഭഗവതിസേവ, മൃത്യുഞ്ജയഹോമം, വൈകിട്ട് 3ന് മഹാസുദർശന ഹോമം, ബാധവേർപാട്, തിലകഹോമം എന്നിവ നടക്കും. 20 ന് (ചൊവ്വാഴ്ച) രാവിലെ 6 ന് തിലഹോമം, വിഷ്ണുസഹസ്രനാമ ജപം, സുകൃതഹോമം, സായൂജ്യപൂജ, വൈകിട്ട് 3ന് പ്രസാദശുദ്ധി, രക്ഷോഘ്‌നവാസ്തുഹോമം, വാസ്തുബലി, വാസ്തുകലശമാടി പുണ്യാഹം, കലശമണ്ഡപശുദ്ധി എന്നിവയും 21 ന് (ബുധനാഴ്ച) രാവിലെ 6 ന് ചതുഃഹശുദ്ധ, ധാര, പഞ്ചഗവ്യം പഞ്ചകം, പഞ്ചവിംശതികലശ പൂജ, അഭിഷേകം, ജലദ്രോണി, കുംഭദേശ കർക്കാരി പൂജകൾ, ബ്രഹ്മകലശപൂജ, പരികലപൂജ, പകൽ 12നും 12.27നും അഷ്ടബന്ധം ചാർത്തൽ, തുടർന്ന് കലശാഭിഷേകം, മദ്ധ്യാഹ്നപൂജയും അന്നദാനവും നടക്കും.