മൂവാറ്റുപുഴ: ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് ബാലഗോകുലം മൂവാറ്റുപുഴ നഗറിന്റെ നേതൃത്വത്തിൽ പതാകദിനവും ഗോമാതാപൂജയും ആചരിച്ചു. വെള്ളൂർക്കുന്നം മഹാദേവക്ഷേത്രാങ്കണത്തിൽ പുളിക്കാപറമ്പിൽ ഹരികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗോമാതാപൂജ നടന്നു. തുടർന്ന് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് കെ.ബി. കിഷോർ പതാക ഉയർത്തി. ആഘോഷസമിതി ജനറൽ കൺവീനർ ടി.ചന്ദ്രൻ, ഉപാദ്ധ്യക്ഷൻ മുരളി മോഹൻ, വി.എസ്. സുരേഷ്, കെ.സി. സുനിൽകുമാർ, കോഓർഡിനേറ്റർ വി.പി. രാജീവ്, ആഘോഷ പ്രമുഖന്മാരായ കെ.എസ്. സുജേഷ്, പി. മനോജ്, ബി.രമേശ്, ഷിജോ ചന്ദ്രൻ, ടി.വി. ഷാജി, സതിശൻ, സുരേഷ് എന്നിവർ പങ്കെടുത്തു. കടാതി നന്ദനാപുരം, ശിവപുരം, കൃഷ്ണപുരം, പുളിഞ്ചോട് ശാസ്താംകുടി, തൃക്ക, മുറിക്കൽ, രണ്ടാർ കിഴക്കേക്കര, തെക്കൻകോട്, ഉന്നക്കുപ്പ എന്നിവിടങ്ങളിലും പതാകദിനം ആചരിച്ചു.