കൊച്ചി : പ്രളയബാധിതരെ സഹായിക്കാൻ കലാസാംസ്‌ക്കാരിക സംഘടനയായ ആലിൻചുവടു നാട്ടുവെളിച്ചം 12 മണിക്കൂർ ഗാനാലാപന പരിപാടി സംഘടിപ്പിക്കുന്നു. സംഗീത സംവിധായകൻ ബിജിബാൽ ഉൾപ്പെടെ 250 ലേറെ കലാകാരന്മാരും ഗായകരും പങ്കെടുക്കും.

ജീവരാഗം എന്ന മാരത്തോൺ സംഗീതപരിപാടിയുടെ ഉദ്ഘാടനം ഇന്ന് (ചെവ്വാഴ്ച)​ രാവിലെ 10 ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.കെ. സാഗർ സെക്രട്ടറി കെ.കെ. സന്തോഷ് എന്നിവർ ചേർന്ന് നിർവഹിക്കും. സമാഹിരിക്കുന്ന സംഭാവനകൾ പ്രളയ ബാധിതർക്ക് വിതരണം ചെയ്യും.
ആലിൻചുവട് ജംഗ്ഷനിൽ തയ്യാറാക്കിയ വേദിയിൽ ഗാനം ആലപിക്കുവാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക : 9846153922, 9744224257.