കൊച്ചി : സഭാ പ്രവർത്തനങ്ങൾ സുതാര്യമാകണമെന്നും ഭരണത്തിൽ വിശ്വാസികൾക്ക് നിർണായക പങ്ക് നൽകണമെന്നും ആവശ്യപ്പെട്ട് അതിരൂപതാ സുതാര്യതാ സമിതി (എ.എം.ടി) സീറോ മലബാസഭാ സിനഡിന് നിവേദനം നൽകി.
സിനഡിൽ അതിരൂപതയിലെ മുഴുവൻ പ്രശ്‌നങ്ങളും പരിഹരിച്ചില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന് സമിതി മുന്നറിയിപ്പ് നൽകി. കർദ്ദിനാൾ ജോർജ് ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയിൽ തുടരുന്നത് അനുവദിക്കില്ല. വിശ്വാസികളാണ് സഭയെന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രഖ്യാപനം പ്രാബല്യത്തിൽ വരുത്തണമെന്നും സമിതി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് മാത്യു കാറൊണ്ടുകടവൻ, ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ, ഷൈജു ആന്റണി, ജെക്‌സ് നെറ്റിക്കാടൻ, മാർട്ടിൻ പയ്യപ്പിള്ളി, ലോനപ്പൻ കോണുപറമ്പൻ, സാജു ജോൺ എന്നിവർ പ്രസംഗിച്ചു.