കൊച്ചി: എ.പി.ജെ. അബ്ദുൽ കലാം ഇന്റർനാഷണൽ ഫൗണ്ടേഷൻ എറണാകുളം ജില്ലാ പ്രസിഡന്റായി ഷമീർ വളവത്തിനെയും സെക്രട്ടറിയായി അഷ്‌കർ അഷ്രഫിനെയും നിയമിച്ചു. നിയമനം സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് അബ്ദുൽ കലാമിന്റെ മൂത്ത സഹോദരൻ മുഹമ്മദ് മുത്തു മീരാ ലബ്ബൈ മരിക്കാർ ഇരുവർക്കും കൈമാറി. ഒരു മാസത്തിനുള്ളിൽ കമ്മിറ്റി രൂപീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.