കൊച്ചി: സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിനോദ സഞ്ചാര വ്യവസായം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി അസോസിയേഷൻ ഒഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഒഫ് ഇന്ത്യ സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് ടൂറിസം ടെക്നോളജി പ്രമേയമാക്കി അന്താരാഷ്ട്ര സമ്മേളനത്തിന് ഒരുങ്ങുന്നു. സെപ്തംബർ 26,27 തീയതികളിൽ കൊച്ചിലെ മെറിഡിയൻ ഹോട്ടലിലാണ് സമ്മേളനം. ഓസ്ട്രേലിയ, ജർമ്മനി, സിംഗപ്പൂർ, ചൈന, കെനിയ, യു.എസ്.എ, യു.കെ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ സംസാരിക്കും. വിശദ വിവരങ്ങൾക്ക് : www.icttindia.org