ആലുവ: സംഗീത സംവിധായകൻ ജോൺസൺ മാഷിന്റെ അനുസ്മരണ ദിനത്തിൽ ഗാനാർച്ചനയുമായി കിഴക്കേ കടുങ്ങല്ലൂർ ഉപാസന മ്യൂസിക്ക് ക്ലബ്. ജോൺസന്റെ എട്ടാം ചരമ വർഷികത്തോടനുബന്ധിച്ചാണ് ഉപാസനയിലെ കലാകാരൻമാർ ജോൺസൺ സംഗീതം ചെയ്ത ഗാനങ്ങൾ ആലപിച്ച് അനുസ്മരിച്ചത്. സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. ഉപാസന ചെയർമാൻ റിട്ട. എസ്.പി എ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാർ മുല്ലേപ്പിള്ളി, ബി. പ്രസാദ് എന്നിവർ പ്രസംഗിച്ചു. ഗായകരായ രാമചന്ദ്രൻ, മുരളി, സുഗതൻ, ടോമി, തങ്കം ജോർജ്, ശ്രീദേവി, പദ്മകുമാരി, സേതുമാധവൻ, ധനപാൽ തുടങ്ങിയവർ ജോൺസൺ സംഗീതം നൽകിയ വിവിധ ഗാനങ്ങൾ വേദിയിൽ ആലപിച്ചു.