മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്തും സി പി എം ഐരുമല, ഇ.ബി. ജംഗ്ഷൻ ബ്രാഞ്ചുകളും സംയുക്തമായി നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ മുൻ എം.എൽ. എയും സി പി എം സംസ്ഥാന കമ്മറ്റി അംഗവുമായ ഗോപി കോട്ടമുറിക്കൽ കെെമാറി. ചടങ്ങിൽ അലിയാർ പൂഞ്ചേരിയിൽ അദ്ധ്യക്ഷത വഹിച്ചു. എ.ടി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. പായിപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ്, തൃക്കളത്തൂർ സഹകരണ ബാങ്ക് ഡയറക്ടർ കെ.എൻ.ജയപ്രകാശ്, ആർ. സുകുമാരൻ, സക്കീർ എ.ഇ, വാർഡ് മെമ്പർ നിഷടീച്ചർ, എന്നിവർ സംസാരിച്ചു. വർഷങ്ങളായി സ്വന്തമായി വീടില്ലാത്തഐരുമലയിൽ സാഹിത മക്കാരിനാണ് വീട് നൽകിയത്. 2,70,000 രൂപ പായിപ്ര ഗ്രാമ പഞ്ചായത്ത് നൽകി.ആറ് ലക്ഷം രൂപ സിപിഎം ബ്രാഞ്ചുകൾ നാട്ടുകാരിൽ നിന്ന് സ്വരൂപിച്ചു . 8 ,70,000 രൂപചെലവഴിച്ച് 970 സ്ക്വയർഫീറ്റുള്ള വീടിന്റെ എല്ലാ പണികളും പൂർത്തിയാക്കിയശേഷമാണ് താക്കോൽ കെെമാറിയതും ഗ്രഹപ്രവേശനചടങ്ങ് നടത്തിയതും . എ.ഇ. സക്കീറും , അലുകുഞ്ഞ് പൂഞ്ചേരിയുമാണ് നിർമ്മാണ കമ്മറ്റിക്ക് നേതൃത്വം നൽകിയത്.