മൂവാറ്റുപുഴ: എസ് എൻ ഡി പി യോഗം 5283-ാം നമ്പർ പായിപ്ര ശാഖയുടെ ആഭിമുഖ്യത്തിലുള്ള കുടുംബയോഗം കൊല്ലമ്മായിൽ കെ.ആർ. രാജന്റെ വസതിയിൽ നടന്നു. ഗുരുവന്ദനത്തിനും ദീപാർപ്പണത്തിനും ശേഷം നടന്ന കുടുംബ സദസ് ശിവൻ പയ്യാൽ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡൻറ് കെ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ശാഖ മാനേജിംഗ് കമ്മറ്റി അംഗം കെ.ആർ. രാജൻ സ്വാഗതം പറഞ്ഞു. എ.കെ. സുരേഷ്, എ.കെ. സുരേന്ദ്രൻ, എം.എസ്. സുനിൽ , എം.കെ. സുരേന്ദ്രൻ, കെ.എം. സുരേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ശാഖ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.