മൂവാറ്റുപുഴ: പുരോഗമന കലാസാഹിത്യ സംഘം ആയവന യൂണിറ്റ് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു, സംസ്ഥാന കമ്മിറ്റി അംഗം ജയകുമാർ ചെങ്ങമനാട്, ജില്ലാ കമ്മിറ്റിയംഗം സി.ആർ. ജനാർദ്ദൻ മാഷ്, എൻ.വി. പീറ്റർ,കെ.ടി.രാജൻ എന്നിവർ സംസാരിച്ചു . ജില്ലയിലെ ഏറ്റവും നല്ല വില്ലേജ് ഓഫിസർക്കുള്ള ജില്ലാ കളക്ടറുടെ അവാർഡ് നേടിയ റോയിഏലിയാസിനേയും , ഡോക്ടറേറ്റ് നേടിയ ഡോൺ ബോസ്കോ, പി.കെ. അജിത്ത് എന്നിവരെയും സമ്മേളനത്തിൽ ആദരിച്ചു..കുട്ടികളുടെ ചിത്രരചനാമത്സരം,ക്വിസ് മത്സരം എന്നിവയും നടന്നു. ഭാരവാഹികളായി സജി പേയ്ക്കൽ ( പ്രസിഡന്റ്) , പി. വേണുഗോപാൽ( സെക്രട്ടറി) ,വി.എൻ. രമേശ് കുമാർ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു