bank
മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് നീതി മെഡിക്കൽ സ്റ്റോറിന്റെയും, പാലിയേറ്റീവ് കെയർ എക്യുപ്‌മെന്റ് സെന്ററിന്റെയും ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശിധരൻ നിർവഹിക്കുന്നു

മൂവാറ്റുപുഴ : പേഴയ്ക്കാപ്പിള്ളി റൂറൽ സർവീസ് സഹകരണബാങ്കിന്റെ കീഴിൽ മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് നീതി മെഡിക്കൽ സ്റ്റോറിന്റെയും, പാലിയേറ്റീവ് കെയർ എക്യുപ്‌മെന്റ് സെന്ററിന്റെയും ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശിധർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എച്ച് സിദ്ധീക്ക് അദ്ധ്യക്ഷത വഹിച്ചു . മുൻ എം.എൽ.എ ജോസഫ് വാഴയക്കൻ, മുൻ മുനിസിപ്പൽ ചെയർമാൻ അഡ്വ പി. എം. ഇസ്മയിൽ, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് , പായിപ്ര രാധാകൃഷ്ണൻ, അസിസ്റ്റന്റ് രജിസ്ട്രാർ മണി, ജോയി മാളിയേക്കൽ, പ്രമീള ഗിരീഷ് കുമാർ, കെ.എം. അബ്ദുൽ സലാം, വാർഡ് കൗൺസിലർ പി.പ്രേം ചന്ദ്, പി.പി. എൽദോസ്, മാത്യൂസ് വർക്കി,ഫാദർ ജോർജ് മാന്തോട്ടം, പിന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ ടി.കെ സുരേഷ്, ബാങ്ക് സെക്രട്ടറി വി.കെ. പ്രദീപ്, കൃഷി ആഫീസർ രമാദേവി തുടങ്ങിയവർ സംസാരിച്ചു. ഹരിതം സഹകരണം പദ്ധതിയോടനുബന്ധിച്ച് ചിങ്ങം ഒന്ന് കർഷക ദിനാചരണവും നടന്നു. മികച്ച കർഷകരെ ആദരിച്ചു. നടീൽ വസ്തുക്കൾ വിതരണം ചെയ്തു . വെള്ളൂർക്കുന്നം എൻ.എസ്.എസ് ജംഗ്ഷനിലെ കെ.എൻ.എം ടവറിലാണ് മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. മരുന്നുകൾ 15ശതമാനം മുതൽ 30 ശതമാനം വിലക്കുറവിലാണ് നൽകുന്നതെന്ന് ബാങ്ക് പ്രസിഡന്റ് കെ.എച്ച്. സിദ്ധീക്ക് അറിയിച്ചു.