മൂവാറ്റുപുഴ: മുനിസിപ്പൽ സ്റ്റേഡിയം സാമൂഹ്യ വിരുദ്ധരുടെ താവളമായി . സന്ധ്യകഴിയുന്നതോടെ യുവാക്കളടക്കമുള്ളവരുടെ സംഘം വഴിയാത്രക്കാർക്കും ഭീഷണിയായി.. കഴിഞ്ഞ ദിവസം സന്ധ്യക്ക് സ്റ്റേഡിയത്തിൽ നടക്കാനിറങ്ങിയ മധ്യവയസ്കന് ഓടി രക്ഷപ്പെടേണ്ടി വന്നു. മയക്കുമരുന്നു ഉപയോഗത്തിനു പുറമെ അനാശ്യാസ്യ പ്രവർത്തനങ്ങളുംനടക്കാറുണ്ട് . സ്റ്റേഡിയത്തിനോടനുബന്ധിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങളാണ് സംഘത്തിന്റെ താവളം. പണി നടന്നു വരുന്നതിനാൽ കെട്ടിടങ്ങളിലെ മുറികളും മറ്റും തുറന്നിട്ടിരിക്കുകയാണ്. ഇത് ഉപയോഗപെടുത്തിയാണ് മയക്കുമരുന്നുപയോഗവും അനാശ്യാസ്യവും. വ്യാപക പരാതികൾ ഉയർന്നതോടെ കഴിഞ്ഞ ദിവസം ഇവിടെ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ആരും പിടിയിലായില്ല. ലതാ പാലത്തിനു സമീപത്തെ പഴയ ഫയർഫോഴ്സ് മന്ദിരവും സാമൂഹ്യ വിരുദ്ധർ കൈയടക്കി..സന്ധ്യകഴിഞ്ഞാൽ വെളിച്ചം ഇല്ലാത്തതിനാൽ സാമൂഹ്യ വിരുദ്ധന്മാർക്ക് തമ്പടിക്കുവാൻ എളുപ്പമാണ്.