കാലടി: ശ്രീരാമകൃഷ്ണമഠത്തിന്റെയും, രാമകൃഷ്ണമിഷന്റെയും ആഗോള വൈസ് പ്രസിഡന്റ് സ്വാമി ഗൗതമാനന്ദ മഹാരാജിന് കാലടിയിൽ പ്രൗഢഗംഭീരമായ സ്വീകരണം. ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം കവാടത്തിൽ ആശ്രമം അദ്ധ്യക്ഷൻ സ്വാമി ശ്രീ വിദ്യാനന്ദ, തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം പ്രസിഡൻറ് സ്വാമി നിർവിന്നാനന്ദ, സ്വാമി ശിവകാന്താനന്ദ, സ്വാമി ഈശാനന്ദ, സ്വാമി ഹരി രൂപാനന്ദ എന്നിവർ ചേർന്ന് പൂർണകുംഭം നൽകി എതിരേറ്റു. ശൃംഗേരി മഠം മാനേജർ പ്രൊഫ.എ.സുബ്രഹ്മണ്യ അയ്യർ, റോജി എം ജോൺ എം.എൽ.എ, സെന്റ് ജോർജ് പള്ളി വികാരി ഫാ.ജോൺ പുതുവ, ആർ എസ് എസ്. പ്രാന്ത് ചാലക് പി.ഇ.ബി. മേനോൻതുടങ്ങിയവർ ചേർന്നാണ് സ്വാമിയെ സ്വീകരിച്ചത്. ശ്രീരാമകൃഷ്ണ പരമ ഹംസ ക്ഷേത്രത്തിലെത്തി പ്രരതിഷ്ഠകൾക്കു മുന്നിൽ പുഷ്പാർച്ചന നടത്തി. ഇന്ന് രാവിലെ 9 ന്ആശ്രമത്തിലെ സർവ്വ മത ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് ഭക്ത ജനങ്ങൾക്കു് മന്ത്ര ദീക്ഷ നൽകും. ഉച്ചക്ക് ശേഷം 3.30ന് സാംസ്ക്കാരിക സമ്മേളനത്തിൽ പങ്കെടുക്കും.