മുവാറ്റുപുഴ: കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തിയെടുക്കാൻ പായിപ്ര ഗവ. യു പി സ്കൂളിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ, നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ, ഇലക്ഷൻ പ്രചരണം, ബാലറ്റിൽ വോട്ട് രേഖപ്പെടുത്തൽ, പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, കുട്ടിപൊലീസ് തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്ക് വേറിട്ട അനുഭവം നൽകി. അമിർഷാ ഷാജിയെ സ്കൂൾ ലീഡറായും, സന ഫാത്തിമയെ അസിസ്റ്റന്റ് ലീഡറായും, സൂര്യനന്ദ.പി.എസ്,ഹനത്ത്.പി.എം, ആദില റിയാസ്, അഹമ്മദ് വസിം, ആസാദ്.ടി.കെ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. തുടർന്ന് നടന്ന അനുമോദന സമ്മേളനം വാർഡ് മെമ്പർ പി.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി.എൻ.കുഞ്ഞുമോൾ സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് മെമ്പർ നസീമ സുനിൽ, പി.ടി.എ പ്രസിഡന്റ് സിറാജുദ്ധീൻ മൂശാരിമോളം എന്നിവർ വിജയികളെ ഷാൾ അണിയിച്ചു. അദ്ധ്യാപകരായ കെ.എം.നൗഫൽ,സലീന. എ,അനീസ കെ.എം, മുഹ്സിന പി.കെ,വിദ്യാർത്ഥികളായ സുബ്ഹാന സിറാജുദ്ദീൻ, അഫ്ന സലിം, അജ്സറുദ്ധീൻ എം.എ, ജഗൻ ഷാജി, മുഹമ്മദ് യാസീൻ, മുഹമ്മദ് ഫായിസ് എന്നിവർ നേതൃത്വം നൽകി.