മുളന്തുരുത്തി: ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്ക്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ആരക്കുന്നം ഗ്രാമീണ വായനശാല ബാലവേദിയുടെയും നേതൃത്വത്തിൽ ഇന്റർനാഷ്ണൽ ലെഫ്റ്റ് ഹാൻഡേഴ്സ് ഡേ യോടനുബന്ധിച്ച് ഇടത് കൈ കൊണ്ട് എഴുത്തും, ചിത്രരചനയും അനായാസം കൈകാര്യം ചെയ്യുന്ന പത്താം ക്ലാസ് വിദ്യാർത്ഥിയായ ഡാനിയേൽ ദിലീപ്, ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ജോഷ്വാ ജോസഫ് എന്നിവരെ ഹെഡ്മിസ്ട്രസ് പ്രീത ജോസ് ആദരിച്ചു. വായനശാല പ്രസിഡന്റ് ജിനു ജോർജ്ജ്, അദ്ധ്യാപകരായ ഡെയ്സി വർഗീസ്, മഞ്ജു വർഗീസ്, അന്നമ്മ ചാക്കോ എയ്ഞ്ചൽ മേരി ജോസഫ്, ആകർഷ് സജികുമാർ, എൽസ സൂസൻ കുര്യൻ, സ്മിത.ബി, സ്കൂൾ ലീഡർ ആഷ്ലി മനോജ് സംസാരിച്ചു.