obituary
ജേക്കബ്.പി.ജോണ്‍(62)

മൂവാറ്റുപുഴ: മുളവൂർ ജോൺപടി ചെമ്മനം റിട്ട പി.ഡബ്ല്യു.ഡി. എക്‌സിക്യൂട്ടീവ് എൻജിനീയർ ജേക്കബ് പി. ജോൺ ( 62 ) നിര്യാതനായി. സംസ്‌കാരം ഇന്ന്(ചൊവ്വാഴ്ച) ഉച്ചയ്ക്ക് രണ്ടിന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡോ.ജെസ്സി ജോൺ ( പത്തനംതിട്ട പഴു മണ്ണിൽ കുടുംബാംഗം) മക്കൾ: ജ്യോതിസ് മേരി, ബിസ്മിൽ ജോൺ, മരുമകൻ: നിബു (ഷാർജ) മങ്ങാരത്തിൽ, വടവുകോട്, മുളവൂർ പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ജേക്കബ്.പി.ജോൺ നിലവിൽ എഫ്.ഐ.ടി ഡയറക്ടറാണ്. സി.പി.എം മുളവൂർ സൗത്ത് ബ്രാഞ്ച് കമ്മിറ്റി അംഗം, മുളവൂർ ഗ്രാമോദ്ധാരണ ഗ്രന്ഥശാല പ്രസിഡന്റ്, പായിപ്ര ഗ്രാമീണ സഹകരണ സംഘം ഡയറക്ടർ, പുരോഗമ കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.