നെടുമ്പാശേരി: മലബാറിന്റെ മണ്ണിലേക്ക് പ്രളയദുരിതാശ്വാസ സഹായം എത്തിക്കാനായി സംസ്ഥാന പൊതുമേഖല സ്ഥാപനമായ അത്താണി കാംകോയിൽ നിന്ന് ഒരുസംഘം യാത്രതിരിച്ചു. കാംകോ റിക്രിയേഷൻ ക്ലബിന്റെ നേതൃത്വത്തിൽ ജീവനക്കാരിൽ നിന്ന് സമാഹരിച്ച ഒന്നരലക്ഷം രൂപയുടെ സഹായമാണ് ആദ്യഘട്ടമായി നിലമ്പൂരിൽ എത്തിക്കുന്നത്.
ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് തിരിച്ചെത്തുന്ന ആളുകൾക്ക് അവശ്യമായതെല്ലാം അടങ്ങുന്ന രണ്ടായിരം രൂപയോളം വിലമതിക്കുന്ന കിറ്റുകളാണ് നൽകുന്നത്. ക്ലബ് പ്രസിഡന്റ് ടി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കാംകോ ഡയറക്ടർ സി.കെ. ശശിധരൻ ഫ്ളാഗ് ഓഫ് ചെയ്തു. ഡയറക്ടർമാരായ കെ.ടി. ജോസ്, സുരേഷ്‌കുമാർ, കാംകോ എം.ഡി കെ.പി. ശശികുമാർ, ക്ലബ് സെക്രട്ടറി സന്ദീപ് ആർ. കുറുപ്പ് എന്നിവർ സംബന്ധിച്ചു.